ശക്തന്‍ സ്റ്റാന്‍ഡിന്‍െറ മുഖം മിനുക്കിയപ്പോള്‍  പൊടിശല്യം രൂക്ഷം

തൃശൂര്‍: കുഴി നികത്തി മുഖം മിനുക്കിയ ശക്തന്‍ സ്റ്റാന്‍ഡില്‍ പൊടി ശല്യം രൂക്ഷം. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്ത തെക്കുവശത്തെ യാര്‍ഡ് ബസുകള്‍ക്കു തുറന്നുകൊടുത്തതോടെയാണ് പൊടിശല്യം തുടങ്ങിയത്. കോണ്‍ക്രീറ്റിനായി ഉപയോഗിച്ച സിമന്‍റ്പൊടി ബസുകള്‍ പോകുമ്പോഴും കാറ്റിലും പറന്ന് സ്റ്റാന്‍ഡിലും പരിസരത്തും നിറയുന്നു. 
ഇതോടെ സ്റ്റാന്‍ഡില്‍ പത്തു മിനിറ്റ് ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് തുമ്മലും ശ്വാസം മുട്ടും പിടിപെടുമെന്ന സ്ഥിതിയാണ്. യാത്രക്കാര്‍ക്കുപുറമേ ബസ് ജീവനക്കാരെയും സ്റ്റാന്‍ഡിലെ കടകളിലെ ജീവനക്കാരെയും പൊടിശല്യം ദുരിതത്തിലാക്കുന്നു. ശക്തന്‍ സ്റ്റാന്‍ഡ് നവീകരണത്തിന്‍െറ ഭാഗമായി ഗുരുവായൂര്‍, കുന്നംകുളം, കോഴിക്കോട് ബസുകള്‍ ഇടുന്ന ഭാഗമാണ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായത്. കഴിഞ്ഞയാഴ്ച ഇത് ബസുകള്‍ക്ക് തുറന്നുകൊടുത്തെങ്കിലും അടിച്ചുകഴുകി പൊടി നീക്കിയിരുന്നില്ല. സ്റ്റാന്‍ഡ് അടിച്ചുകഴുകി ശക്തനിലെ പൊടിശല്യത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.